സൃഷ്ടി സ്ഥിതി സംഹാരങ്ങൾ
ചോറ്റാനിക്കര സോങ്ങ്സ്
Srishti Sthithi Samhaarangal (Chottaanikkara Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2017 06:13:14.
സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിറയും നിൻ മിഴികൾ മൂന്നും
തിരുവുടലും കണി കാണേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ
സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിറയും നിൻ മിഴികൾ മൂന്നും
തിരുവുടലും കണി കാണേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ

കരമിന്ദു കലാധരജടയും പുരികുഴലും മണികുണ്ഡലവും (2)
തിരുവാഭരണങ്ങളും അനിശം മമ മനസ്സിൽ വിളങ്ങീടേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ
സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിറയും നിൻ മിഴികൾ മൂന്നും
തിരുവുടലും കണി കാണേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ

ഫണി വട്ടക വാൽസച്ചാങ്കം
മണിശൂലം പരിചശിരസ്സും (2)
അണിയും നിൻ കരങ്ങളെട്ടും കണികാണാൻ തുണയരുളേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ
സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിറയും നിൻ മിഴികൾ മൂന്നും
തിരുവുടലും കണി കാണേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ

കടകം തോൾവളകളരഞ്ഞാൽ
ഉടയാട ചിലമ്പിവ വിലസും (2)
തിരുരൂപം മനസ്സിൽ നിറഞ്ഞാൽ ഒരു ഭയമിനിയില്ലമതീയം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ
സൃഷ്ടി സ്ഥിതി സംഹാരങ്ങൾ നിറയും നിൻ മിഴികൾ മൂന്നും
തിരുവുടലും കണി കാണേണം
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ
ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കര അമ്മേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts