വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 02 2017 05:40:52.
ശ്രീവിദ്യാം ശിവവാമഭാഗ നിലയാം ഹ്രീംകാര മന്ത്രോജ്ജ്വലാം ശ്രീചക്രാങ്കിതബിന്ദു മദ്ധ്യ വസതീ ശ്രീമത് സഭാനായികാം ശ്രീമത് ഷണ്മുഖ വിഘ്നരാജ ജനനീം ശ്രീ മധ്യകർ മോഹിനീംമീനാക്ഷീം പ്രണതോസ്മി സന്തതമഹം കാരുണ്യവാരാം നിധിം അംബികേ ചോറ്റാനിക്കരയിൽ സംഭവേ സകലാധാരേ നിൻ ബിംബധൂളി കൂടുകളണിയാം തുമ്പമഖിലം അകറ്റുക ദേവീ അംബികേ ചോറ്റാനിക്കര അമ്മേ നിർമ്മലം രുദ്രാക്ഷശിലയിൽ അമ്മ വന്നു സ്വയംഭൂവായി (2) നന്മ ഉലകിനു നൽകും ജനനീ (2) കന്മഷങ്ങളകറ്റുക ദേവീ അംബികേ ചോറ്റാനിക്കര അമ്മേ നിന്റെ നടയിൽ ധ്യാനലീനം പൂണ്ട പാലമരങ്ങളിലമ്മേ (2) എന്റെ ദുഷ്കൃത ബാധകളകലാൻ എന്റെ ശിരസ്സാൽ ആണി തറയ്ക്കാം അംബികേ ചോറ്റാനിക്കരയിൽ സംഭവേ സകലാധാരേ നിൻ ബിംബധൂളി കൂടുകളണിയാം തുമ്പമഖിലം അകറ്റുക ദേവീ അംബികേ ജഗദംബികേ | |