വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 02 2017 06:14:21.
ചോറ്റാനിക്കരയിൽ വാഴും കാർത്ത്യായനി കൈതൊഴുന്നേൻ കാത്തീടേണം അടിയനെ നീ കാൽത്താരിണ ശരണമമ്മേ ചോറ്റാനിക്കരയിൽ വാഴും കാർത്ത്യായനി കൈതൊഴുന്നേൻ കാത്തീടേണം അടിയനെ നീ കാൽത്താരിണ ശരണമമ്മേ അമ്മേ നാരായണ ദേവീ നാരായണ അമ്മേ നാരായണ ദേവീ നാരായണ മേൽക്കാവിൽ പന്തീരടി കീഴ്ക്കാവിൽ വലിയ ഗുരുതി (2) നെയ് വിളക്കും നെയ്പ്പായസം നൈവേദ്യവുമൊരുക്കാം ഞാൻ (ചോറ്റാനിക്കരയിൽ…) നാലമ്പല മണ്ഡപത്തിൽ കളമെഴുത്തും പാട്ടും അടിമയും (2) അടിയനൊരു വഴിപാടു നേരാം വടിവിൽ മുടിയേറ്റും നടത്താം (ചോറ്റാനിക്കരയിൽ…) സകലമംഗളദായിനീ …. സകലമംഗളദായിനീ നിന്നരികിൽ വന്നു മകം തൊഴാം ഞാൻ അഗതി ഇവളെ അനുഗ്രഹിക്കാൻ ഇനിയും അമ്മേ വൈകിടൊല്ലേ ഇനിയും അമ്മേ വൈകിടൊല്ലേ (ചോറ്റാനിക്കരയിൽ…) | |