അമ്പലത്തറയിലെ
വരപ്രസാദം
Ambalatharayile (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍കല്ലറ ഗോപന്‍ ,ദലീമ ജോജോ (കെ ജെ രവീണ)
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:49:15.
അമ്പലത്തറയിലെ ആൽരൂപമല്ലാത്ത
ആലിന്റെ ചോട്ടിലെ അജഗരമേ(2)
നാഗത്തിൻ രാജാവും യക്ഷിയുമായുള്ള
നിത്യദൈവങ്ങളെ തൊഴുതിടുന്നു
പുള്ളുവൻ പാട്ടാൽ പുൽകിടുന്നു
(അമ്പലത്തറയിലെ..)

കർമ്മിയാം കാരണോർക്കരിനാഗപ്രഭുവായ്
മാമൂലിൽ മാനവർ മോദരായ് (2)
ഹരനുടെ പ്രിയനെ പരമാത്മാവേ
ജഡയുടെ ഉള്ളിലെ ജഗദീശ്വരാ (2)
നൃപനായ് നീണാൾ വാണീടൂ
(അമ്പലത്തറയിലെ..)

പ്രദക്ഷിണ വഴികളിൽ പൂങ്കതിർ പ്രഭയോടെ
വരമഞ്ഞൾ ചാലിച്ചു ചാർത്തിയ പോൽ (2)
സർപ്പവും ഭൂമിയും ഭഗവാനുമെല്ലാം
ഒന്നെന്ന ഭാവം ഞാനറിഞ്ഞു (2)
നീ ഭൂവിലെ ബ്രഹ്മമായ് അവതരിച്ചു
(അമ്പലത്തറയിലെ..)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts