പരബ്രഹ്മ സ്വാമി
വരപ്രസാദം
Parabrahma Swami (Varaprasaadam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് ഭരത് ലാൽ
ഗാനരചനഹരി കെ ചെറുമൂട്
ഗായകര്‍കെ എ ഗിരീഷ്
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2017 16:56:48.
പരബ്രഹ്മ സ്വാമി പള്ളിവേട്ടക്കെഴുന്നള്ളി
പതിനെട്ടു പടിയ്ക്കും പകിട്ടേറി
പാദബലം തരൂ പരമാർത്ഥ സ്വാമിയേ
പാതിരാവെട്ടത്തും പൊൻമലയിൽ
പതിവായ് പടി കേറാം നിൻ മലയിൽ
ശരണം സുതനേ ഹരിഹരസുതനേ ശബരിഗിരീശ്വര നിധിയേ
ചിത്തസ്വരൂപാ സത്യസ്വരൂപാ ചിന്മുദ്രാങ്കിത ചിന്മയനേ (2)
(പരബ്രഹ്മസ്വാമി….)

നിർമ്മാല്യ ജ്യോതിസ്സേ നിനവാർന്ന തേജസ്സേ
നാനാമതസ്ഥർക്കും നീ യശസ്സേ (2)
നീലിമല മുകളിലും കരിമലമേട്ടിലുംശരം കുത്തിയാലിന്റെ പൂഞ്ചോട്ടിലും
സാക്ഷാൽ അയ്യന്റെ അനുഗ്രഹം അറിഞ്ഞു ഞങ്ങൾ
ശരണം സുതനേ ഹരിഹരസുതനേ ശബരിഗിരീശ്വര നിധിയേ
ചിത്തസ്വരൂപാ സത്യസ്വരൂപാ ചിന്മുദ്രാങ്കിത ചിന്മയനേ (2)
(പരബ്രഹ്മസ്വാമി….)

കാട്ടാറു കൂട്ടത്തിൽ കനിവാർന്ന പുലിയെ എൻ
കൂട്ടുകാരൻ അയ്യപ്പൻ കൂട്ടു വിളിച്ചു (2)
കെട്ടുകൾ കെട്ടിയും പാട്ടുകൾ പാടിയും
വൻപുലിക്കൂട്ടം പേട്ട തുള്ളി
നാട്ടിലെ സ്വാമിമാർ ഒപ്പമാടി
ശരണം സുതനേ ഹരിഹരസുതനേ ശബരിഗിരീശ്വര നിധിയേ
ചിത്തസ്വരൂപാ സത്യസ്വരൂപാ ചിന്മുദ്രാങ്കിത ചിന്മയനേ (2)
(പരബ്രഹ്മസ്വാമി….)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts