ശിവലഹരി സച്ചിന്മയ ലഹരി
ശിവദം
Sivalahari Satchinmaya Lahari (Sivadam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംചന്ദ്രമന നാരായണൻ നമ്പൂതിരി
ഗാനരചനസി വി പി നമ്പ്യാതിരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംപൂര്‍വി കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 18 2023 05:08:13.
ശിവലഹരി സച്ചിൻമയ ലഹരി
ശിവപഞ്ചാക്ഷരി മധുലഹരീ...
തിരു വൈക്കത്തപ്പാ നിൻ ദർശനം അടിയന്
തിരതല്ലും ആനന്ദ ലഹരീ
തിരതല്ലും ആനന്ദ ലഹരീ...

അമ്പിളിക്കലയും തുമ്പയും അണിയും
തമ്പുരാൻ അടിയങ്ങൾക്കഭയമെന്നും
പടിയാറും കടന്നെത്തും ഭക്ത ചിത്തങ്ങൾ
നുകരുന്നു കനിവിന്റെ തൃപ്രസാദം
നുകരുന്നു കനിവിന്റെ തൃപ്രസാദം...

സനകാദി മുനികൾ രുദ്ര സൂക്തങ്ങളാൽ
സഹസ്ര കലശമാടും ഗൗരീശാ...
തിരുമുന്നിൽ നിൽക്കേ ശിവോഹം ശിവോഹമെന്നറിയാതെ പാടി ഞാൻ ശിവലയത്തിൽ
എന്നറിയാതെ പാടി ഞാൻ ശിവലയത്തിൽ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts