പഞ്ചലോഹത്തിൻ
അഷ്ടാഭിഷേകം
Panchalohathin (Ashtabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനടി ആർ രാമചന്ദ്രൻ
ഗായകര്‍സുനിൽ പള്ളിപുറം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2017 10:37:54.
പഞ്ചലോഹത്തിൻ തിളക്കം എന്നുടയ ദേവിതൻ ദിവ്യസ്വരൂപം
പള്ളിപ്പുറത്തിൻ പതക്കം എന്നമ്മ വാഴുന്നിടത്തിൻ പ്രതാപം
സുന്ദരമിന്ദിരാ മന്ദിരം ശ്രീചിതറുംആത്മപ്രകർഷത്തിൻ മൂലം
കളഭാഭിഷേകത്തിൻ ശീതം വദനാഭ നിറയുന്ന നിർവൃതിക്കോലം

നെറ്റിയിൽ ദിവ്യപ്രസാദം അതിലൊരു കദനവിനാശന ഹേമം
കണ്ണിണയിൽ ദിവ്യപ്രകാശം അതിലൂറും കന്മഷനാശനസൂത്രം
കവിളിണയിൽ മഞജുപ്രദീപം അതിലമൃത കാവ്യത്തിൻ ദിവ്യപ്രസൂനം
കണ്ഠത്തിൽ മാലികാജാലം അതിലെ നറും പൂക്കൾ തന്റെ സുഗന്ധം

അമ്മയേ നൊന്തുവിളിച്ചാൽ ഇടനെഞ്ചിലമ്മയെ കുടിയിരുത്തുമ്പോൾ
അനുസരിച്ചമ്മയെകേട്ടാൽ അവളല്ലാതാരുമില്ലെന്നു നിനച്ചാൽ
അതുദിവ്യസന്തോഷപൂരം മനസ്സിനൊരുവൈകുണ്ഠ സങ്കല്പലോകം
സത്യലോകം പോൽ മനോജ്ഞം കൈലാസം പോലെയുമതു ഹൃദ്യഹൃദ്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts