പള്ളി കുറിപ്പുണർന്നു
അഷ്ടാഭിഷേകം
Pallikkurippunarnnu (Ashtabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനടി ആർ രാമചന്ദ്രൻ
ഗായകര്‍സുനിൽ പള്ളിപുറം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2017 10:51:47.
പള്ളിക്കുറിപ്പുണർന്നെഴുന്നേറ്റോരമ്മയെ
പള്ളിപ്പുറം കടവിൽ വാഴും ശ്രീലക്ഷ്മിയെ
കൈതൊഴാം കൈതൊഴാം കൈതൊഴാമമ്മയെ
കൈതൊഴാം കേശാദിപാദം ഞാനമ്മയെ

അഭിഷേകം തെളിനീരിൽ കഴിഞ്ഞാലമ്മയ്ക്ക്
മലരുനിവേദ്യത്തിൻ നേരമായി
അതുകഴിഞ്ഞലങ്കാരപൂജയും കഴിയുമ്പോൾ
ഭക്തർക്കു ദർശനസൗഭാഗ്യമായ്
ഭക്തർക്കു ദർശനസൗഭാഗ്യമായ്

സായന്തനങ്ങളിൽ ദീപാരാധന
സാധുജനങ്ങൾ തൻ കണ്ണിനുകർപ്പൂരം
അത്താഴപ്പൂജയും കഴിഞ്ഞാലമ്മയെ
പള്ളിയുറക്കുവാൻ നടയടപ്പ്
പള്ളിയുറക്കുവാൻ നടയടപ്പ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts