കടവിലമ്പലം
അഷ്ടാഭിഷേകം
Kadavilambalam (Ashtabhishekam)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംകെ എസ് ബിനു ആനന്ദ്
ഗാനരചനടി ആർ രാമചന്ദ്രൻ
ഗായകര്‍സുനിൽ പള്ളിപുറം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2017 10:52:37.
 കടവിൽ അമ്പലം തന്നിൽ കുടികൊള്ളും ഭഗവതീ
സവിധത്തിൽ മൂലാധാരസ്ഥിതനാം ശ്രീഗണപതീ
അടിയന്റെ വിഘ്നമൊക്കെ അകറ്റിടേണം
അതിനായ് അവിടുത്തെ പാദപത്മം നമിച്ചിടുന്നൂ

[ഗംഗണനായകനെ ശ്രീവിനായകനെ
ശങ്കര ഗൗരീ നന്ദനനെ വിഘ്നവിനാശകനെ]

അവിൽ മലർ ശർക്കരയും കരിമ്പ്തേൻ ചേർന്നിട്ടുള്ള
അഷ്ടദ്രവ്യം നിനക്കായി നൽകുന്നു നിത്യം
ശരണം തൃപാദമെന്നു നിനക്കുന്നു ഞാനുമീ
ശരണാഗതിയിൽ അസുലഭ മോക്ഷം നേടുന്നൂ

[ഗംഗണനായകനെ ശ്രീവിനായകനെ
ശങ്കര ഗൗരീ നന്ദനനെ വിഘ്നവിനാശകനെ]

കറുകമാല ചാർത്തിയും നാളികേരമുടച്ചിട്ടും
കുംഭിമുഖനാകും നിന്നെ സേവ ചെയ്യുന്നൂ
തുമ്പിക്കരമുയർത്തീട്ട് വഴികാണിക്കുന്നു നീയും
വിതുമ്പുന്നു സന്തോഷാശ്രുവാലെ ഭക്തൻ ഞാൻ

[ഗംഗണനായകനെ ശ്രീവിനായകനെ
ശങ്കര ഗൗരീ നന്ദനനെ വിഘ്നവിനാശകനെ]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts