ആരും കാണില്ല ആരുമറിഞ്ഞീലാ
അയ്യപ്പ ഗാനങ്ങൾ XXXVI (അയ്യാനല്ലാതെയാര്)
Aaraarikkaarani Vaanil (Ayyappa Gaanangal XXXVI (Ayyanallaatheyaaru))
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനരാമനാഥ് എസ് അണ്ണാവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 17 2017 05:29:03.
ആരാരീ കാറണിവാനിൽ കതിരുപണിയുവോൻ
ആരാരുൾക്കാടിനു ജ്ഞാന പകല് പകരുവോൻ
ആരാരേ പാദബലം തന്നഴലുകളയുവോൻ
ആരാരേ ദേഹബലം തന്നുയിരു കടയുവോൻ

അയ്യനല്ലതെയാര് സ്വാമി നിലവയ്യനല്ലാതെയാര്?
വില്ലനല്ലതെയാര് വീരമണികണ്ഠനല്ലാതെയാര്? (2)

പാമ്പു പുലിയാന നരീം ആണ്ട മലമ്പാതകളിൽ
നോമ്പെടുത്തുവന്നവരെ കാപ്പവനാര്? (2)
മലമേലിരിപ്പതും പുലിമേൽ നടപ്പതും
കലിമാലകറ്റിടുന്നതും അതാര്?

ആര്യനല്ലാതെയാര് ആര്യങ്കാവിൽ അയ്യനല്ലാതെയാര്?
വീരനല്ലാതെയാര് വീരപന്തളേശനല്ലാതെയാര്? (2)

കാശി രാമേശ്വരവും പാണ്ടിമലയാളമിതും
ആണ്ടവനായ്ക്കാണുമരുൾ ജ്യോതിയാതാര്? (2)

ഹരിയായ് ഭജിപ്പതും ഹരനായി യജിപ്പതും
ശരണാഗതർക്കു തോഴനും അതാര്?

അൻപനല്ലാതെയാര് കടുത്തതൻ നന്പനല്ലാതെയാര് ?
പമ്പതൻ തമ്പുരാനാം പിള്ളയാറിൻ തമ്പിയല്ലാതെയാര് ?(2)
(ആരാരീ കാറണി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts