ഇരുമുടിയും ജപമണിയും
അയ്യപ്പ ഗാനങ്ങൾ XXXVI (അയ്യാനല്ലാതെയാര്)
Irumudiyum Japamaniyum (Ayyappa Gaanangal XXXVI (Ayyanallaatheyaaru))
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനരാമനാഥ് എസ് അണ്ണാവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2017 13:48:09.
 ഓം ഗം ഗണപതയെ നമഃ
ഓം സം സരസ്വത്ത്യൈ നമഃ
ഓം സ്വാമിയെ ശരണമയ്യപ്പ

ഇരുമുടിയും ജപമണിയും
ജപലയ ലഹരിയുമായ്‌
തവസഹജൻ അടിപണിയാൻ
അണയുമൊരഗതികളിൽ

പമ്പാ ഗണപതിയെ ദംഭാന്തകനിധിയെ
അൻപോടരുളണമേ ശുഭമാർഗം (2)

ഗജമുഖനെ ഗംഗാധരസുതനെ
സങ്കട ഹരനെ
ഗണപതിയെ പമ്പാതീരത്തമരും
ഗുണനിധിയെ
ഹരിഹരസുത ശൈലം കേറാൻ
അണയുന്നോർക്കെല്ലാം
കര പദബലമരുളി തുണയായ്‌
നിൽക്കും ശുഭകരനെ...(2)
(ഇരുമുടിയും)

ഭവകേരം തിരുമുന്നിൽ ഉടയുമ്പോഴും
നിറകണ്ണാൽ തിരുരൂപം പുണരുമ്പോഴും(2)

ഭൂതാത്മാ തിരുവടിയേ
നീ ജ്ഞാനക്കൊടുമുടിയേ (2)
ദുരിതനദിതുഴയുമിവനിലരിയ ചെറു
നയനമൊടുവിൽ നീ നീട്ടും
ഹരിത ദ്വിതിയഴലിൻ ഇരുളുകളയുമൊരു
പുതിയ പുലരി നീ കാട്ടും
ഹൃദന്തമിദം സ്വഹിതത്തിൽ രമിക്കും
എനിക്കുനീ നലം തരും പുരഹര
(ഗജമുഖനെ)
(ഇരുമുടിയും)

കരമഞ്ചും ചെറുകൊമ്പും നിറകുമ്പയും
വരമഞ്ചമമരുന്നൊരുടൽഭംഗിയും(2)

ഭൂരീശത്തിരുമകനേ ഭൂതേശസഹചരനേ(2)
തൊഴുതു കുളിരണിയുമിവനു ഗതി
തടയുമധിക വിനകൾ കൺപാർക്കും
പിഴുതുകളയുമവ കഠിനം എഴുകിൽ ഉടൻ
ഉരിയ കൊമ്പിൽ നീ കോർക്കും
വിനമ്ര മഹത്വപദങ്ങൾ നമിക്കും
ഇനിക്കുമുൾകരുത്തിൽ നീ അമരുക
(ഗജമുഖനെ)
(ഇരുമുടിയും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts