കുയിലെന്നു കരുതി
ആകാശവാണി ലളിതഗാനങ്ങള്‍
Kuyilennu Karuthi (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി ഏ കല്ല്യാണം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ഉദയഭാനു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2016 04:41:56.
കുയിലെന്നു കരുതി പെണ്ണെ നിനക്കൊരു
കൂടൊരുക്കി ഞാൻ ,നെഞ്ചിൽ കൂടൊരുക്കി ഞാൻ
കൂട്ടിനുള്ളിൽ പാട്ടുമായി എന്തേ വന്നീലാ.....
നീ എന്തേ വന്നീലാ........

മയിലെന്നു കരുതി കണ്ണീരാലൊരു മഴ പെയ്യിച്ചു ഞാൻ
പീലി ചൂടി, നൃത്തമാടി എന്തേ വന്നീലാ നീ എന്തേ വന്നീലാ
മാനന്നു കരുതി നിനക്കുറങ്ങാൻ മാടം കെട്ടി ഞാൻ
കരളിൽ മാടം കെട്ടി ഞാൻ
മാറി മാറി ദൂരെ ദൂരെ നീ മറഞ്ഞെല്ലോ... ഹാ നീ മറഞ്ഞെല്ലോ

വണ്ടെന്നു കരുതി തേനൂറുന്നൊരു വസന്തമായി ഞാൻ
പൂങ്കുലയിൽ , തേൻ കുടിക്കാൻ എന്തേ വന്നീലാ...
നീ എന്തേ വന്നീലാ..

( കുയിലെന്നു കരുതി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts