മരുഭൂവിൽ പൂക്കാലം
പൊന്നാവണി പാട്ടുകൾ
Marubhoovil Pookkaalam (Ponnaavani Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 28 2016 05:00:46.
മരുഭൂവിൽ പൂക്കാലം വിടരുന്നെൻ പൊന്നോണം
അകതാരിൽ കനലെരിയും നേരം
കരിമണലിൽ ഞാൻ തിരഞ്ഞു പൊന്നോണ തുമ്പിയെ
ചിറകിലേറി ഓണമോന്നു കാണാൻ
നീരണിഞ്ഞ സ്വപ്‌നങ്ങൾ ഈ മരുവിൻ ഉറവ തേടി
അലയുകയായിന്നു സഖി ദൂരെ
വരാൻ നാളുമെണ്ണി കാത്തിരിപ്പൂ ദൂരെ
(മരുഭൂവിൻ.....)

കൊയ്തൊഴിഞ്ഞ പാടത്ത് വീണുതിർന്ന നെന്മണി പോൽ
എൻറെ കുഞ്ഞു മോഹങ്ങൾ മെല്ലെ കൊഴിയവേ
പൊന്നമ്പിളി നിൻ പുഞ്ചിരി പടരുന്നൊരു പൊന്നോണ
പൂവിളി കെട്ടെന്നുണരും പെണ്ണേ
എത്രനാൾ കാത്തിരിക്കേണമെൻ കണ്ണേ
(മരുഭൂവിൻ.....)

ഇതളടർന്ന പൂവ് നുള്ളി എഴുതിയോരീ പൂക്കളത്തിൽ
ഇതളിടുന്ന നിൻറെ ചിത്രം മിന്നി മറയവേ
പുഴതഴുകും വഴിയിൽ നിന്ന പൂമരം ഇനി പൂക്കുമ്പോൾ
ഞാനണയാം ശ്രാവണ സഖി അരികേ
അത്ര നാൾ കാത്തിരിക്കേണമെൻ പെണ്ണേ
(മരുഭൂവിൻ.....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts