അണയുകയായ് പൊന്നോണം
പൊന്നാവണി പാട്ടുകൾ
Anayukayaay Ponnonam (Ponnaavani Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2016 17:09:46.
അണയുകയായ് പൊന്നോണം...
പ്രിയനില്ലാതെന്നോണം
അകതാരിൽ കനവെരിയും നേരം...
നിറമിഴിയാൽ ഞാൻ തിരഞ്ഞു...
നിഴലുപോലെ നീയണഞ്ഞു
വെറുതെ മോഹമെന്നു ഞാനറിഞ്ഞു...
നീരണിഞ്ഞ സ്വപ്നങ്ങൾ
ഈ പടവിൽ വീണുടഞ്ഞു
നീലരാവിതെങ്ങു ദൂരെ മഞ്ഞു
വരാൻ നാളുമെണ്ണി കാത്തു ഞാനിരുന്നു...

കൊയ്തൊഴിഞ്ഞ പാടത്ത്
വീണുതിർന്ന നെന്മണിപോൽ
എന്റെ കുഞ്ഞുമോഹങ്ങൾ
മെല്ലെ കൊഴിയവേ...
നെഞ്ചോരം ചേർന്നിരുന്ന്
കൊഞ്ചീടാൻ കളിപറയാൻ
എന്നണയും എൻ പ്രിയനേ അരികെ..
എത്ര വിൺ ചന്ദ്രിക വന്നണയേണം....

ഇതളടർന്ന പൂവുനുള്ളി
എഴുതിയൊരി പൂക്കളത്തിൽ
ഇതളിടുന്ന നിന്റെ ചിത്രം മിന്നി
മറയവേ...
പുഴതഴുകും വഴിയിൽ നിന്ന
പൂമരത്തിൻ പൂന്തണലിൽ കത്തിരിപ്പൂ ശ്രാവണമേ ഇനിയും...
അത്രനാൾ നിൻവിളി കാതോർത്തിരിപ്പൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts