ആനന്ദ തേരിമ്പ
പൊന്നാവണി പാട്ടുകൾ
Ananda Therimba (Ponnaavani Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഎസ് ആർ സൂരജ്
ഗാനരചനശ്യാം ഏനാത്ത്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലവംഗി
ഗാനത്തിന്റെ വരികള്‍
Last Modified: September 25 2016 08:43:04.
ആനന്ദത്തേരിമ്പത്തേനാനന്ദം
പൊന്നാവണി പൊൻപൂക്കണി
കണ്ടേ വായോ....
കനവുകളിഴചേർക്കാം
കളമൊഴി വരവേൽക്കാം...
നിറകതിരായ് നിറമനസ്സിൽ
ഓർമ്മകളായീ... (ആനന്ദ... )

വരിക വരിക കിളിമകളേ
മഹിയിലോണമായ്....
പൊലി പൊലി പൂപ്പൊലിയും
പാടി മലയിറങ്ങി വാ...
നിറനിലാവ് പെയ്തിറങ്ങി
നീരണിഞ്ഞു പാടം..
പാണൻ പാടിയ പാട്ടിൽ
ഈണം പൂത്തൊരു കാലം
കുടി തന്നിൽ തമ്പ്രാനൊരു
പൂത്തിരുവോണം... (ആനന്ദ..)

കൊയ്ത്തരിവാൾ പാട്ടു മൂളി
ഏങ്ങൾ കൊയ്ത കാലം
പണവും പതമരവയറും
നിറയുമേന്റെ ഓണം...
ചേലെഴുന്ന ചേല ചുറ്റി
നീലി വന്ന കാലം....
നീളെ പൂപ്പൊലി പാടീ...
മേലെ കാവിലുമോണം... നിറമനമോടിളവെയിലല
പൂക്കളമെഴുതീ.... (ആനന്ദ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts