ഈറൻമുകിൽ ചേല
ആകാശവാണി ലളിതഗാനങ്ങള്‍
Eeranmukil Chela (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോസ്
ഗാനരചനശ്രീകല ചെങ്ങോലിൽ
ഗായകര്‍കലവൂർ വിശ്വനാഥൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2020 11:15:32.
ഈറന്മുകിൽ ചേല ചുറ്റിയ മാനത്തിൻ
ശ്യാമാങ്കണത്തിൽ നിന്നിറ്റു വീഴും
നീർമണിതുമ്പികൾ ഇലകളെ ചുംബിച്ചു
തൂവാല പോലെ തഴുകി നിൽക്കെ
(ഈറൻ മുകിൽ...)

ദൂതു പകർന്നു വരുന്നൊരിളം കാറ്റിൻ
കാതിൽ പൂമൊട്ടൊരു കവിത ചൊല്ലി (2)
കരിമഷിയെഴുതിയ ശംഖുപുഷ്പത്തിന്റെ
കവിളിലും നാണത്തിൻ തിരി പടർന്നു (2)
(ഈറൻ മുകിൽ...)

മഴയായ് പൊഴിയുമീ സ്നേഹത്തിൻ കുറിമാനം
ഏഴുനിറം ചേരും മഴവില്ലായ് (2)
കുങ്കുമ ശോണത്തെ മായ്ച്ചിന്നു ഭൂമിയ്ക്കു
സങ്കല്പ മച്ചകം തീർത്തു നില്പൂ (2)
(ഈറൻ മുകിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts