സുന്ദര ശീതള
ക്രിസ്തീയ ഭക്തി ഗാനങ്ങൾ
Sundara Seethala (Christian Devotional Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി ജോബ് ,ജോര്‍ജ്ജ്
ഗാനരചനഫാ റെവ കോർണീലിയാസ് ഇലഞ്ഞിക്കൽ ,റെവ ഫാ മൈക്കിൾ പനക്കൽ ,ആൻഡ്രൂസ് കൊല്ലനൂർ ,എ കെ പുതുശ്ശേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 18 2021 17:35:51. 

സുന്ദര ശീതള കിരണം വീശും
സുവിശേഷം പരമാനന്ദം (സുന്ദര )
സര്‍വ്വജനത്തിനും ഏകണമേ
ദൈവസുതാ നീ കരുണയോടെ (സര്‍വ്വ )
ദൈവസുതാ നീ കരുണയോടെ
(സുന്ദര )

വിദ്വേഷം പക എന്നിവയാലെ
കലുഷിതമായൊരു ലോകത്തെ (വിദ്വേഷം )
സ്നേഹം വഴിയേ ജയിക്കാനായ്
തുണയേകണമേ മിശിഹായേ (സ്നേഹം )
(സുന്ദര )

മന്നില്‍ മാനവരൊന്നായ്‌ത്തീരാന്‍
മിന്നും നിന്നുടെ തിരുമൊഴികള്‍ (മന്നില്‍ )
എന്നും വഴിയായ് തീരണമേ
അജപാലകനാം മിശിഹായേ (എന്നും )
(സുന്ദര )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts