ചെറുപ്പം മുതലേ
സ്വാമിപാദം
Cheruppam Muthale (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനബിച്ചു തിരുമല
ഗായകര്‍അമ്പിളിക്കുട്ടൻ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2024 14:20:02.
ചെറുപ്പം മുതലേ അടിയനു മോഹം
ചിന്മയരൂപം കാണാൻ
മകരം പതിവായ് ആരതി ഉഴിയും
സംക്രമ ദീപം കാണാൻ

ചുമലിൽ സുഖവും ദുഖവുമാകും
ചുമടുകൾ ഇരുമുടിയാക്കി
ചുവടുകളില്ലെങ്കിലുമെൻ ജന്മ-
ച്ചുരവും മലയും കേറി
വരവായടിയനുമിതിലേ സ്വാമീ
വരമരുളൂ കൃപചൊരിയൂ

ഉയരും തൊഴുകൈ കുമ്പിളിതെന്നും
ഹരിഹരസുതനെ വണങ്ങി
ഹൃദയം തുടിയും ഉടുക്കും കൊട്ടി
ഹരിയെ ഗുരുവേ പാടി
നറുനെയ് ഉരുകിയ മനസ്സിൽ സ്വാമീ
സ്വയമുണരൂ പ്രഭയുതിരൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts