ഏഴാണീ ആഴി
നവരസം
Ezhaanee Aazhi (Navarasam)
വിശദവിവരങ്ങള്‍
വര്‍ഷം 2015
സംഗീതംതൈക്കൂടം ബ്രിഡ്ജ്
ഗാനരചനധന്യ സുരേഷ് മേനോൻ
ഗായകര്‍സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2016 10:00:33.

ഏഴാണീ ആഴി ഏഴാണീ നാടു്
എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ
മേലാളൻ കീഴെ കേഴുന്നേ ഏഴക്കൂട്ടം
ഇന്നാളും എന്തേ മണ്ണിൽ....

അരവയർ പെടപെടക്കണു്
തുറ ഒഴിയണു് കുലം മുടിയണു്
കലി കര കടലും വാഴണു്...(2)

കയ്യിൽ തീ എരിയണു്
കണ്ണിൽ നീ എരിയണു്
എന്തേ നാം പൊരിയണു്...
ഒന്നേ നാം അറിയണു്
ഒന്നായ് നാം വളരണു്
പിമ്പേ അവർ തൊലയണു്
അതിരിൽ മഞ്ഞുരുകണു്
മരുവിൽ കുളിരാകണു്
ചതികൾ മറന്നീടണു്....
ഹേ..കാവൽ നാം ഏൽക്കണു്
കൊടികൾ അടി തെന്നണു്
പാരിൽ ചീ വളരണു്....
(ഏഴാണീ ആഴി...)

അടിയാനായ് അടിയാന്മാരാവാതേ നീ...
പൊരുതീടാൻ ചേകോന്മാരാവാതെ
ഏതും വേണ്ടാ വേറെ നാകം
ഒന്നാകിൽ സ്വർഗ്ഗം മണ്ണിലേതും
വേണം മണ്ണിൻ ചൂരേറുമീണം
ചുണ്ടിൽ മൂളും നൽക്കൂട്ടം

നേരിൽ വന്നേ നേരും കൊണ്ടേ
നേരിൻ നേരം കാണും നേരില്ലാ നാടു്
ഒന്നായ് നമ്മൾ കൊട്ടും താളം
ഉണ്മ തീണ്ടും ഇടനെഞ്ചിൻ നാദം

കയ്യിൽ തീ എരിയണു്
കണ്ണിൽ നീ എരിയണു്
എന്തേ നാം പൊരിയണു്...
ഒന്നേ നാം അറിയണു്
ഒന്നായ് നാം വളരണു്
പിമ്പേ അവർ തൊലയണു്
അതിരിൽ മഞ്ഞുരുകണു്
മരുവിൽ കുളിരാകണു്
ചതികൾ മറന്നീടണു്....
ഹേ..കാവൽ നാം ഏൽക്കണു്
കൊടികൾ അടി തെന്നണു്
പാരിൽ ചീ വളരണു്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts