ചില്ല് ചില്ല് മഴ
ഓണം സോങ്ങ്സ്
Chillu Chillu Mazha (Onam Songs)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംകണ്ണൻ സൂരജ് ബാലൻ
ഗാനരചനകണ്ണൻ സൂരജ് ബാലൻ
ഗായകര്‍എം ജയചന്ദ്രന്‍ ,ജാസ്സി ഗിഫ്റ്റ്‌ ,സൂരജ് സന്തോഷ് ,കാർത്തിക വൈദ്യനാഥൻ ,കണ്ണൻ സൂരജ് ബാലൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2015 08:02:30.

ചില്ല് ചില്ല് മഴ പെയ്തു തോർന്ന തിരുവോണം
പൊന്നിൻ ഇളവെയിൽ കാത്തിരുന്ന തിരുവോണം...

ചില്ല് ചില്ല് മഴ പെയ്തു തോർന്ന തിരുവോണം
പൊന്നിൻ ഇളവെയിൽ കാത്തിരുന്ന തിരുവോണം...
നിറയുന്നു ഇന്നെന്റെ ഓർമ്മയിൽ ഒരു പൂവിളി
നിറപൂക്കളങ്ങൾ തരും ഓണം.....
ചില്ല് ചില്ല് മഴ പെയ്തു തോർന്ന തിരുവോണം
പൊന്നിൻ ഇളവെയിൽ കാത്തിരുന്ന തിരുവോണം...

പൂവേ പൊലിപൂവേ പൊലിപൂവേ....പൊലി പൂവേ...
പൂവേ പൊലിപൂവേ പൊലിപൂവേ......

തുമ്പപ്പൂകൊണ്ടു മൂടുന്ന പൊന്നോണ നാടു്
തുമ്പപ്പൂപോലെ ചോറും വിളമ്പുന്ന നാളു്...
ഈ നാളുകൾ...ഓർമ്മകൾ....മാഞ്ഞുപോയി മണ്ണിതിൽ
മാവേലി വന്നു കണ്ടു നിന്നു തെരുവോളം....

ചില്ല് ചില്ല് മഴ പെയ്തു തോർന്ന തിരുവോണം
പൊന്നിൻ ഇളവെയിൽ കാത്തിരുന്ന തിരുവോണം...
അറിയില്ല ഇനിയെന്റെ മണ്ണിതിൽ ഒരു പൂവിളി
നിറപൂക്കളങ്ങൾ വരുമോ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts