ആദ്യത്തെ രാത്രിയിൽ ഓമലാൾ
ആകാശവാണി ലളിതഗാനങ്ങള്‍
Aadhyathe Raathriyil Omalaal (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കമുകറ പുരുഷോത്തമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 23 2022 03:46:12.
ആദ്യത്തെ രാത്രിയിൽ ഓമലാൾ ചോദിച്ച
ചോദ്യങ്ങളെല്ലാം ഞാൻ ഓർക്കുന്നൂ
ഞാൻ ഓർക്കുന്നൂ ഞാൻ ഓർക്കുന്നൂ
(ആദ്യത്തെ രാത്രിയിൽ)

നെഞ്ചിൽ കൈ വെച്ചു ഞാൻ ചൊല്ലിയ
മറുപടി പുഞ്ചിരി വിരിയിച്ചു നിൻ ചുണ്ടിൽ
നെഞ്ചിൽ കൈ വെച്ചു ഞാൻ ചൊല്ലിയ
മറുപടി പുഞ്ചിരി വിരിയിച്ചു നിൻ ചുണ്ടിൽ
ആ മന്ദഹാസമാം തൂമണി ദീപമെൻ
പ്രേമത്തിൻ ശ്രീകോവിൽ ദീപ്തമാക്കി
(ആദ്യത്തെ രാത്രിയിൽ)

മറ്റാരും കാണാതെ മാലോകർ അറിയാതെ
പൊട്ടാത്ത പൊൻകണ്ണി ചേർത്തു നമ്മേ
മറ്റാരും കാണാതെ മാലോകർ അറിയാതെ
പൊട്ടാത്ത പൊൻകണ്ണി ചേർത്തു നമ്മേ
മാകന്ദ ബാണൻ വില്ലെടുത്ത നേരം
പൂ കൊണ്ട് മൂടി നമ്മെ മട്ടും
(ആദ്യത്തെ രാത്രിയിൽ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts