ഓം ഭദ്രകാളീ
ചെട്ടികുളങ്ങര അമ്മ ഭക്തിഗാനങ്ങൾ
Om Bhadrakalee (Chettikulangara Amma Bhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംമാവേലിക്കര ജി എസ് പിള്ള
ഗാനരചനമാവേലിക്കര ജി സി പിള്ള
ഗായകര്‍ഉണ്ണി മേനോന്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: October 13 2014 12:09:27.
 ഓം ഭദ്രകാളി മഹേശ്വരി ശങ്കരി
ശ്രീ ഭദ്രകാളി നമസ്തേ നമോസ്തുതേ (2)

നാളെ എന്തെന്നറിയുന്നോരംബികെ
നാരായണി മഹാമായേ മഹേശ്വരി (2)
കീർത്തിയോടിന്നു ചെട്ടികുളങ്ങര
വാഴും അംബികെ ദേവി നമോസ്തുതേ (2)

നിന്റെ മായവിലാസത്തിലോക്കെയും
നിത്യമായോന്നു തോന്നുന്നു മർത്യന് (2)
അന്ത്യനേരത്തു സ്വന്തവും ബന്ധവും
ഒന്നുമില്ലാതെ അല്ലോ കടന്നുപോം (2)

ഞാനും എന്റേതും എന്ന് പുലമ്പുന്ന
പ്രാണികൾക്കാത്മ ബോധാമേകീടണേ (2)
ജ്ഞാനമാകും മഹാസനം നല്കി നീ
ധന്യമാക്കണേ ഭൂമിയിൽ ജീവിതം (2)

ഓം ഭദ്രകാളി മഹേശ്വരി ശങ്കരി
ശ്രീ ഭദ്രകാളി നമസ്തേ നമോസ്തുതേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts