കേളീമുരളികയില്‍
ദൂരദർശൻ ഗീതങ്ങൾ
Kelee Muralikayil (Doordarshan Songs)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2020 13:48:15.
ആ...ആ....ആ‍...
കേളീമുരളികയിൽ അനുരാഗ
നാളീ മുരളികയിൽ (2)
വൃന്ദാവന മൃദുസാരംഗമായ് ഞാൻ
വ്രീളാലോലമുണർന്നു ഇന്ന്
വ്രീളാലോലമുണർന്നു
ഹരേ... ശ്യാമഹരേ...
(കേളീമുരളികയിൽ....)

ശാരദവിധുവിൻ ശീതളകിരണം
സാന്ത്വനചന്ദനമായ്..(2)
പരിഭവ യമുനാതന്തുവിൽ ഹൃദയം
പ്രണയസുധാരസമായ്
ഹരേ... ശ്യാമഹരേ...
(കേളീമുരളികയിൽ...)

നീരവമുണരും ശ്രാവണമലരിൻ
മായികഗന്ധവുമായ്..(2)
പരിമൃദുപവനൻ വന്നണയുമ്പോൾ
മനസ്സും കുളിരുകയായ്
ഹരേ... ശ്യാമഹരേ...
(കേളീമുരളികയിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts