പതിവായി നീ
വണ്‍ ലൗ
Pathivaayi Nee (One Love)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജെമിനി ഉണ്ണികൃഷ്ണൻ
ഗാനരചനജെമിനി ഉണ്ണികൃഷ്ണൻ
ഗായകര്‍വിജയ് മാധവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:39:00.

പതിവായ്‌ നീ എൻ കനവേറി
ഇതളായി വിരിയും നേരം
മലരായി പൂങ്കനവായി
തിരി പോലെ അണയും നേരം
കനവായ് വിരിയുകയായ്
ചിമിഴായ് തെളിയുകയായ്
എന്നിൽ നീ അണയൂ.....
ഒരു നാളിനി വന്നണയൂ.....

നീ പൂക്കും ചില്ലമേലണയും...
ഞാനും...
ഒരു കാറ്റായ് വീശി നീ അണയും
അണയും...
ഒരു പൂവായ് മന്ദാരങ്ങൾ
നിൻ മെയ്യിൽ കൊഴിയും നേരം
മനസ്സാകെ പടരും നേരം
കനവായ് നീ....
ഒരു തെന്നൽ പോലും നിന്നെ
തഴുകുന്നോ കൊതിയോടെന്നും
മൊഴിയിൽ നീ പറയും ഗാനം
വരവായി....
പതിവായ്‌ നീ എൻ കനവേറി
ഇതളായി വിരിയും നേരം
മലരായി പൂങ്കനവായി
തിരി പോലെ അണയും നേരം ...

ഞാൻ പാടും പാട്ടിലോ നീയും
ലയമായ്...
നിൻ കാതിൽ മൂളുമാ ഈണം
അറിയാതെ നീയെൻ കൈയ്യിൽ
വിരലാലേ തഴുകും നേരം
മനസ്സാകെ മഴവിൽ വിരിയും
നിറമൊടേ....
ഒരു വേനൽക്കാലം നീയോ
പൊഴിയുന്നൂ കുളിരായ് എന്നും
സഖിയായ്‌ നീ അണയും നേരം
വരവായി....

പതിവായ്‌ നീ എൻ കനവേറി
ഇതളായി വിരിയും നേരം
മലരായി പൂങ്കനവായി
തിരി പോലെ അണയും നേരം...

 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts