മുടിയിങ്കൽ മയിൽ‌പ്പീലി
കൃഷ്ണം വന്ദേ
Mudiyinkal Mayilpeeli (Krishnam Vande)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2023 10:00:04.
മുടിയിങ്കൽ മയിൽപ്പീലി പരിചോടു ചേർത്തുകെട്ടി
കവിളോടു കൊഞ്ചിയാടും കാഞ്ചന കുണ്ഡലങ്ങൾ
അമ്പിളിപ്പൊളിയോടും അങ്കമാടും ലലാടെ
കുങ്കുമക്കുറി നീളെ ഭംഗിയോടിട്ടും കൊണ്ടേ

നിറമെഴും വനമാല സുരുചിരഹാരനിര
ഇളകുമ്പോൾ വിളങ്ങുന്ന ഗളനാളവും ഉരസ്സും
വള കൈമോതിരം തോളു
വളകളുമണിഞ്ഞേറ്റം
ലളിതമാം കൈയിലഴകൊഴുകിടും കുഴലുമേന്തി

അരയിൽ കിങ്ങിണിയോടെ മണികാഞ്ചി മിന്നിമിന്നി
ചിലുചിലെ ചിലമ്പുന്ന പൊൻചിലമ്പുകൾ കാലിൽ
സുമധുര പുഞ്ചിരിയിൽ അലിയുന്ന തിരുമുഖം
ഇതുതാനേ മനതാരിൽ തോന്നേണ്ടും രൂപം കണ്ണാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts