ശാന്തസ്വരൂപിണി
മെന്റല്‍
Santha Swaroopini (Mental)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനമധു ആലപ്പുഴ
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 17 2012 04:36:38.

ശാന്തസ്വരൂപിണി
ശാലീനസുന്ദരി
പേലവ ഹൃദയം മിഥ്യാഭിമാനത്തിന്‍
ശൂലമുനയേറ്റു പിടഞ്ഞു

ശരങ്ങള്‍ ശാപങ്ങളോരോ നിമിഷവും
ചൊരിയും പ്രേമത്തിന്‍ വീഥികളില്‍
സ്നേഹത്തിന്‍ പൂങ്കാവനത്തില്‍ ശരങ്ങള്‍
ശയ്യാകുസുമങ്ങളാകും - ശാപങ്ങള്‍
വരപ്രസാദങ്ങളാകും

ധനവും യശസ്സും ഫണം താഴ്ത്തി നില്‍ക്കും
ധന്യമുഹൂര്‍ത്തങ്ങള്‍ വന്നണയും
സ്നേഹത്തിന്‍ ഒരു നീര്‍ത്തുള്ളിക്കു വേണ്ടി
ദാഹിച്ചു ദാഹിച്ചു നില്‍ക്കും ജീവിതം
മോഹിച്ചു മോഹിച്ചു നില്‍ക്കും

സ്നേഹത്തിന്‍ വിലയണിയും ലോകം
സ്നേഹിതേ നിന്നെ പുകഴ്ത്തും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts