യൗസേപ്പേ നിദ്രയില്‍
രാജാധിരാജന്‍
Yauseppe Nidrayil (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം ,എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:07:44.
 
യൗസേപ്പേ നിദ്രയില്‍ നിന്നെഴുന്നേറ്റു നിങ്ങള്‍
ശിശുവിനേയും കൊണ്ടു വേഗം ഒളിച്ചു കൊള്‍വിന്‍
രണ്ടു വയസ്സിനു താഴെയുള്ള ശിശുക്കളെയെല്ലാം
കൊന്നൊടുക്കാന്‍ രാജകല്പന വന്നിരിക്കുന്നു

ദൈവദൂത വചസ്സു കേട്ടവര്‍ വെമ്പലോടെ
പാതിരാവിലുണര്‍ന്നു യാത്ര തിരിച്ചു വേഗം
മാമരങ്ങള്‍ വഴിക്കു പൂന്തണലേകി നിന്നു
കാട്ടുചോലകള്‍ ദാഹശാന്തി പകര്‍ന്നുണര്‍ന്നു

ഈജിപ്തിലൊരെളിയ പാര്‍പ്പിടമഭയമായി
ഭീതി വിട്ടവരാശയോടു ദിനങ്ങള്‍ നീക്കി
മന്നവന്റെ വിയോഗവാര്‍ത്തയറിഞ്ഞു മോദാല്‍
അന്യ നാടു് വെടിഞ്ഞു നസ്രസില്‍ വന്നു പാര്‍ത്തു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts