ഏകാന്ത രാവിൽ
ആത്മാവിൻ നിസ്വനം
Ekantha Ravil (Athmavin Niswanam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷൈഗിൻ ലോഹിതാക്ഷൻ
ഗാനരചനവി എസ് നീലകണ്ഠൻ
ഗായകര്‍നീതു നീലകണ്ഠൻ
രാഗംജോഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: May 08 2013 04:23:54.
ഏകാന്ത രാവിൽ കുളിർ തെന്നൽ പോലെ
രാഗർദ്രമായ് നീ ശ്രുതി മീട്ടി നിന്നു
സ്വപ്നമാരാളങ്ങൾ പോലെ
കുഞ്ഞോളമായി നീ രോമാഞ്ചമായ്

അകലെയാണെങ്കിലും നിൻ ആത്മാവിൻ നിസ്വനം
സാന്ത്വനമേകുന്നെൻ ശ്വേതാണുക്കളിൽ
ശീതളകിരണങ്ങൾ ചൊരിയുന്ന പനിമതി
പറയാതെ പറയുന്ന ശോകങ്ങളേറെ

ത്രേതായുഗത്തിലെ അഹല്യയെ പോലെ
കാത്തിരുന്നു ഞാൻ കാതോർത്തിരുന്നു
നിൻ പാദസ്പർശം ഏല്ക്കുവനായി
നീ നല്കും എൻ ശാപ മോക്ഷത്തിനായി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts