ഓണാട്ടുകരയുടെ പരദേവതയ്ക്കു ഞാന്‍
അമ്മ തമ്പുരാട്ടി
Onaattukarayude Paradevathaykku Njaan (Amma Thamburaatti)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 06:04:25.
ഓണാട്ടു കരയുടെ പരദേവതയ്ക്കു ഞാന്‍
ഓമനത്തിങ്കളാകുന്നു
ഓരോ നിമിഷവും ചൂരല്‍ മുറിഞ്ഞു ഞാന്‍
ഓരത്ത് ചേര്‍ന്നു നില്‍ക്കുന്നൂ
ചെട്ടിക്കുളങ്ങര അമ്മേ...
ചെട്ടികുളങ്ങര അമ്മേ ഞാനെത്ര ജന്മങ്ങള്‍ കൊതിച്ചതാണീ ദര്‍ശനം..
ദിവ്യ ദര്‍ശനം... മാതൃ ദര്‍ശനം...
ദിവ്യ ദര്‍ശനം... മാതൃ ദര്‍ശനം...

പുലര്‍കാല അക്ഷര കാരുണ്യമേകുന്ന
പ്രണവാദി നായികേ കൈതൊഴുന്നേ
മിഴിരണ്ടില്‍ പുണ്യാഹ വരമാരി ചൊരിയുന്ന
മധുമന്ത്ര ചന്ദ്രികേ കാത്തിടണേ...
ഉദയരവിയായി വിടര്‍ത്തീടണേ..
എന്നും ഉണരുമ്പോള്‍ അമ്മയടുത്തു വേണേ...

സന്ധ്യയില്‍ സംഗീത ചന്ദനം ചാര്‍ത്തുന്ന
സന്മാര്‍ഗ്ഗ ദായികേ ജഗദംബികേ...
വാത്സല്യ പായസമാവോളമേകി നീ
വേദവിഹായസ്സില്‍ ഉയര്‍ത്തേണമേ...
മിഴികളില്‍ തിരുവിരല്‍ തഴുകീടണേ...
മയങ്ങുമ്പോള്‍ അമ്മ അടുത്തു വേണേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts