ഖൽബിൻ പുഴയോരത്ത്
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Khalbin Puzhayorathu (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍എ ആര്‍ രഹന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2013 05:59:00.
ഖൽബിൻ പുഴയോരത്ത് ഞാൻ തീർത്ത കളിയോടം
തുഴയാനായ് പോരുമോ നീ
കരയുന്നെൻ അകതാരിൽ കനിവിൻ കുളിർമഴയായ്
നീ വന്നു ചേർന്നീടുമോ
ഇനിയെന്റെ മനതാരിൽ ആശകൾ പൂത്തീടുമോ
വൈകാതെ വന്നണഞ്ഞീടുമോ
(ഖൽബിൻ പുഴയോരത്ത്…)

ഓർക്കുന്നുവെൻ പ്രിയ ബാല്യകാലത്തിന്റെ
നിഴലായ് നടന്നതും ഓർക്കുന്നു ഞാൻ
ഓത്തുപള്ളിയിടവഴിയിലായ് എൻ മുഖം
നീ കാത്തു നിന്നതും ഓർക്കുന്നു ഞാൻ
ഒരു നാളും മറയാത്ത ആ നിമിഷങ്ങളിൽ
അറിയാതെ എൻ മനം തുടിച്ചു പോയി
അറിയാതെ എൻ മനം തുടിച്ചു പോയി
(ഖൽബിൻ പുഴയോരത്ത്…)

നീയെനിക്കേകിയ സ്നേഹമാം പൂക്കളെ
കാണാതെ പോയതെൻ നൊമ്പരമായ്
വാടിയ പൂക്കളിൽ നിന്റെയാ കണ്ണുനീർ
തോരാതെ നിന്നതെൻ നോവുകളായ്
ഇനിയെന്നുമെൻ മനം നിൻ വിരഹത്തിൽ
ഒരു തേങ്ങലായെന്നിൽ ഉയരുകയായ്
ഒരു വിങ്ങലായെന്നിൽ നിറയുകയായ്
(ഖൽബിൻ പുഴയോരത്ത്…)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts