കൂട്ടുകാരി കുറുമ്പുകാരി
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Koottukari Kurumbukari (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍രഘുറാം കൃഷ്ണൻ ,അപര്‍ണ്ണ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 06:24:57.
കൂട്ടുകാരി കുറുമ്പുകാരി പേടമാനിൻ ഇളമനസ്സുകാരി
സുറുമക്കണ്ണിനാൽ ഉറുമി വീശി നീ
എന്റെ ഖൽബിനെ ബൈത്തലാക്കി നീ
മിടുക്കിപ്പെണ്ണിനെ വലയിലാക്കാൻ
അടവൊരായിരം എടുത്തു നോക്കി നീ
ചെമ്പരുന്തിൻ ചേലുള്ള ചെക്കനാണേ
കാട്ടുതത്തപോലെയുള്ള പെണ്ണുമാണേ

കണ്ണാടിക്കൂട്ടിൽ വെച്ച കോഴിക്കോടൻ ഹൽ വ പോലെ
കണ്ടാൽ കൊതിച്ചു പോകും നാടൻ പെണ്ണു നീ
മിഠായിത്തെരുവിലെന്നും മധുരമുള്ള വാക്കുമായി
പിന്നാലെ കൂടി വന്നതെന്തിനാണു നീ
കാലണയില്ല മെഹറു തരില്ല കൂടെ വരേണ്ട
കൂടെ വരേണ്ട കൂട്ടു തരില്ല
തഞ്ചം നോക്കി നിന്നെ കട്ടു കൊണ്ടു പോകും ഞാൻ
നാടറിയാതെ സ്വന്തമാക്കും ഞാൻ
ചെമ്പരുന്തിൻ ചേലുള്ള ചെക്കനാണേ
കാട്ടുതത്തപോലെയുള്ള പെണ്ണുമാണേ
കൂട്ടുകാരാ വിരുന്നുകാരാ നിന്റെ മോഹം ഞാൻ മനസ്സിലാക്കി

കല്ലായിക്കടവിൽ നിന്റെ ഈണമുള്ള പാട്ടു കേട്ടു
ആകെ കുളിരു കോരി നിന്നൊരാളു ഞാൻ
കല്ലായിക്കടവിലെന്നെ കാണുവാനൊളിച്ചിരുന്നു
പൊല്ലാപ്പിലായ കാര്യം പാട്ടാക്കും ഞാൻ
സുന്ദരിമുത്തേ കൊഞ്ചണ തത്തേ
അരികിൽ വരേണ്ട ആശകൾ വേണ്ട
തെന്നിത്തെന്നി പറന്നു പോകണതെങ്ങാണു നീ
എങ്ങു പോകിലും നിന്റെ കൂടെയെത്തും ഞാൻ
ചെമ്പരുന്തിൻ ചേലുള്ള ചെക്കനാണേ
കാട്ടുതത്തപോലെയുള്ള പെണ്ണുമാണേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts