സുന്ദരി എന്റെ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Sundari Ente (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍കണ്ണൂർ ഷെരിഫ് ,എ ആര്‍ രഹന
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 26 2013 03:36:48.

സുന്ദരീ എന്റെ സുന്ദരീ പെരുത്തിഷ്ടമാണെനിക്കീ ചിരി
ഖൽബിലെ പൂതി ചൊല്ലുവാൻ നിന്നെ തേടി ഞാൻ മുത്തേ ഒത്തിരി
കാണുവാനൊത്തു കൂടുവാൻ ഉള്ളിൽ പൂതിയായ് എന്റെ കണ്മണി
കണ്ടു ഞാൻ കിനാ കണ്ടു ഞാൻ കുളിർ കോരുമീ സ്നേഹപ്പുഞ്ചിരി
ഓത്തുപള്ളി തൊട്ടേ നമുക്കുള്ള പിരിശമല്ലേ
ഓർമ്മയില്ലേ മുല്ലേ നീയെന്റെ സ്വന്തമല്ലേ
മറ്റൊരാളിനോട് മുഹബ്ബത്തെനിക്കില്ല
നിങ്ങളല്ലാതാരും ഈ മനസ്സു കണ്ടോരില്ല
(സുന്ദരീ എന്റെ…)

ബഹറുകൾ താണ്ടി വന്നു ഞാൻ
കണ്മണീ നിന്നെ പുൽകുവാൻ
അത്തറിൻ പൂമണം മത്തെനിക്കേകണ്
കിസ്സ ചൊല്ലി കൂടാം പൂങ്കെസ്സു പാടിയാടാം
ഖൽബു പങ്കു വെയ്ക്കാം ഖുശികളെല്ലാം ചൂടാം
(സുന്ദരീ എന്റെ…)

എരിപൊരി കൊണ്ടെൻ മാനസം
ചിരി കളി കണ്ടു കൂടുവാൻ
പൂമണിമാരനായ് ഇന്നു നീ എത്തിടും
സ്വർഗ്ഗമിട്ടും നേടാം ഈ സ്വപ്നവാതിൽ കേറാം
പൂങ്കിനാക്കൾ കാണാം നറു തേൻ നിലാവിലാടാം
(സുന്ദരീ എന്റെ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts