എന്റേതല്ലേ നീ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Entethalle Nee (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 06:29:56.
എന്റേതല്ലേ നീ എന്റേതല്ലേ
ഈ നാണവും ഇനി എന്റേതല്ലേ
കവിളിൻ നുണക്കുഴിയഴകായ് മലരിൻ നറുമധുകണവും
ഊദിൻ പുതുമണമൊഴുകും ചൂടും നിൻ തളിർ മെയ്യും
(എന്റേതല്ലേ നീ …)

നീയെൻ മാറിന്റെ ചൂടല്ലേ കാണാൻ മൊഞ്ചേറും കനവല്ലേ
കണ്ണിൽ കണ്ണാലേ നോക്കുമ്പോൾ കാണും അമഴവില്ലിൻ നിറമല്ലേ
എൻ ഇടനെഞ്ചിൽ ദഫു മുഴക്കും തട്ടമണിഞ്ഞൊരു സുന്ദരിയല്ലേ
ഈന്തപ്പനയുടെ നാട്ടിൽ വിളങ്ങും മാറ്ററിയാത്തൊരു പൊൻ തരിയല്ലേ
(എന്റേതല്ലേ നീ …)

നീയെൻ ഖൽബിന്റെ കുളിരല്ലേ വെൺ നിലാവിന്റെ സഖിയല്ലേ
നീയൊരു പനിനീരിൻ മലരല്ലേ രാവിൻ പുതുമഞ്ഞിൻ സുഖമല്ലേ
അരികിൽ വരുമ്പോൾ അരമണിനാദം എൻ അകതാരിൽ ഒപ്പനമേളം
ഒരു മണിമുത്തം വിടരും ചുണ്ടിൽ ഇക്കിളി കൂട്ടും വിരിയും താളം
(എന്റേതല്ലേ നീ …)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts