എന്തിഷ്ടമായിരുന്നെന്നോ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Enthishttamaayirunnenno (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 06:29:37.
എന്തിഷ്ടമായിരുന്നെന്നോ നിന്നെ എന്തിഷ്ടമായിരുന്നെന്നോ
മനസ്സിന്റെ കിത്താബിൽ മയിൽപ്പീലിയായെന്നും
ഉറങ്ങുന്നു നൊമ്പരമായ് എൻ സഖീ നീ
ഉറങ്ങുന്നു നൊമ്പരമായ്
(എന്തിഷ്ടമായിരുന്നെന്നോ…)

നല്ലോല മേഞ്ഞൊരാ നിന്റെ കൊട്ടാരത്തിൽ
മംഗല്യ മോഹവുമായ് വന്ന നേരം
തട്ടമണിഞ്ഞു നീ തെല്ലൊരു നാണത്താൽ
പൂമുഖവാതിലിൽ വന്നു നിൽക്കെ
സുബർക്കത്തെ ഹൂറിയോ സുൽത്താന്റെ തോഴിയോ
ശ്രുതി ചേർന്നൊരിശലെൻ ചുണ്ടിൽ തുളുമ്പി നിന്നു
നഫീസാ ….കിനാവിൽ നിലാവായ് വിതുമ്പും
(എന്തിഷ്ടമായിരുന്നെന്നോ…)

എന്റെയായ് മാറുമ്പോൾ പൊന്നേ നിനക്കേകാൻ
സ്നേഹമാം തേൻകുടം ഞാൻ പാത്തു വെയ്ക്കേ
ബന്ധുക്കൾ വിലയോതും സ്ത്രീധനത്തിൽ കാറ്റേ
സുന്ദരി നീയെങ്ങോ പറന്നു പോയി
നോവാർന്നൊരീണമെൻ കാതോരമോതി നീ
സ്ത്രീധനമെന്നാൽ മണ്ണിൽ സ്ത്രീ തന്നെയോ
നഫീസാ ….കിനാവിൽ നിലാവായ് വിതുമ്പും
(എന്തിഷ്ടമായിരുന്നെന്നോ…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts