പൊലിയുന്ന തിരിനാളങ്ങള്‍
ഒരു മഴ പെയ്തെങ്കില്‍
Poliyunna Theenaalangal (Oru Mazha Peythenkil)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഅനില്‍ പനച്ചൂരാന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:31:24.
അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു
ഒച്ചയില്ലവർക്കാർക്കും കരയുവാൻ
പച്ച വെള്ളത്തിനും വിലപേശണം
(അച്ചുതണ്ടിൽ)

കൊച്ചിനെന്തിനു പുസ്തകം വിറ്റിട്ട്
പിച്ച തെണ്ടുവാൻ അച്ഛൻ പറയുന്നു (2)
കൊച്ചുകുഞ്ഞിനെ പെറ്റവള്‍ ചൊല്ലുന്നു
വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനേ
വിറ്റുതിന്നാം വിശക്കുമീ കുഞ്ഞിനേ...
(അച്ചുതണ്ടിൽ)

അസുരതീർത്ഥം കുടിക്കുവാൻ അന്യന്റെ
അവയവം വിറ്റ കാശുമായ് പോകുവോർ (2)
രോഗബീജങ്ങൾ സൗഹൃദം പങ്കിടും
ആതുരാലയവാതിൽ ഇറങ്ങുന്നു (2)
(അച്ചുതണ്ടിൽ)

വാഴുവോർ തന്നെ വായ്പ വാങ്ങിയീ
യാചകരുടെ രാജ്യം ഭരിക്കവേ (2)
കാലത്തിന്റെ ചെതുമ്പിച്ച കാലടിപ്പാടു
പിന്തുടരുന്നു നാം ബന്ധിതർ (2)

തിക്കിനിന്നു വാങ്ങുന്ന ലോട്ടറി ഇക്കുറി
എനിക്കാണെന്നു ഭാഗ്യത്തെ ഭാവനയിൽ തഴുകി താലോലിച്ച്
സ്വപ്നഭോഗം നടത്തുന്നു ജീവിതം
സ്വപ്നഭോഗം നടത്തുന്നു ജീവിതം (2)
(അച്ചുതണ്ടിൽ)

ചത്തുപോയവർക്കായി വീതിച്ചൊരീ
വർത്തമാന കടലാസു കോളങ്ങൾ (2)
എന്നുമുൽഭയത്തോടെ ഞാൻ വായിച്ച്
നിദ്ര വേർപെട്ടു നീറികിടക്കവേ
യാത്ര ചോദിച്ച് പോയവൻ രാത്രിയിൽ
പ്രേതമായ് വന്നു മുട്ടുന്നു വാതിലിൽ (2)
(അച്ചുതണ്ടിൽ)

ചാകരയ്ക്കായി തപസ്സിരിക്കുന്നൊരു
മുക്കുവത്തീടെ മുല കടൽ കൊണ്ടുപോയ്
മീൻ പിടിയ്ക്കാൻ പോയ മുക്കുവൻ ഇന്നലെ
മീന്റെ വായിൽ അകപ്പെട്ടു ചത്തുപോയ്
മീന്റെ വായിൽ അകപ്പെട്ടു ചത്തുപോയ്(2)

ആയുധങ്ങൾ വിളമ്പും പുരോഹിതർ
ഗൂഡമന്ത്രം ഉരുവിടും മാരണം (2)
ശാപജാതകം നോക്കിടാം ഇനി
ചത്ത കുഞ്ഞിനെ പൂജിയ്ക്കാം (2)
വിത്തെടുത്തുണാം കത്തുംകണ്ണിലെ
പിത്തം കോരിക്കുടിച്ചീടാം (2)
ചത്തു ചത്തു പിരിഞ്ഞിടാം ഇനി
തമ്മിലൂതിയണച്ചിടാം...
തമ്മിലൂതിയണച്ചിടാം...(2)

അച്ചുതണ്ടിൽ ഉറങ്ങുന്ന ഭൂമിയിൽ
പിച്ചതെണ്ടുന്ന ജീവിതം ചുറ്റുന്നു...  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts