മണി മുഴങ്ങുന്നു
രാജാധിരാജന്‍
Mani Muzhangunnu (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 06:47:50.
 
മണി മുഴങ്ങുന്നു പ്രഭാതമണി മുഴങ്ങുന്നു (2)
പരമസന്ദേശം കോര്‍ത്തൊരു മണി മുഴങ്ങുന്നു
അങ്ങു നസറേത്തില്‍ നിര്‍മ്മല ദൈവദൂതന്‍
മംഗളങ്ങള്‍ പാടി വാഴ്ത്തിയ മണി മുഴങ്ങുന്നു
(മണി മുഴങ്ങുന്നു )

സര്‍വ്വ നന്മകളും പൂത്തു വിളങ്ങി നില്‍ക്കും
കന്യാമറിയമേ നിനക്കു വന്ദനം
(സര്‍വ്വ )
നാരീ മാറില്‍ ഉയര്‍ന്നു നില്‍ക്കും അനുഗ്രഹീതേ
നിന്‍ ദിവ്യകുമാരനേശു അനുഗ്രഹീതന്‍
(മണി മുഴങ്ങുന്നു )

ആരു് നിര്‍മ്മലമാം നിന്നുടെ ചാരുരൂപം
വര്‍ണ്ണമോഹനമായി ചേര്‍ത്തു വരച്ചു കാട്ടും
(ആരു് )
ആരു് നിസ്തൂലമാം നിന്നുടെ നിറവരങ്ങള്‍
സമുചിതം മധുരമൊഴികള്‍ കൊരുത്തു പാടും
(മണി മുഴങ്ങുന്നു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts