ചപല വികാരത്തിന്റെ
രാജാധിരാജന്‍
Chapala Vikarathinte (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കല്യാണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:29:06.
 
ചപല വികാരത്തിന്റെ തിരകളില്‍ പെട്ടു നാഥാ
തുഴയറ്റു താണു പോയി പാപച്ചുഴിയില്‍
കടലിനെ ശാസിച്ച തിരുവാക്കാലെന്റെ ഉള്ളില്‍
ഇരമ്പുന്ന സാഗരം നീ ശാന്തമാക്കൂ

രതിസുഖരാവുകളില്‍ പരിമളം പരത്തിയ
പനിനീരിനാലീ പാദും കഴുകീടട്ടെ
കാമുകന്റെ സിരകളേ ഹരം പിടിപ്പിച്ചൊരെന്റെ
കാര്‍കൂന്തലാലീ പാദം തഴുകീടട്ടെ
(ചപല )

പാപികളെ തേടി വന്ന പരമപുരുഷാ നിന്റെ
പാദദാസിയായിട്ടെന്നെ സ്വീകരിക്കൂ
ഓടിപ്പോയ കുഞ്ഞാടിനെ തേടി വന്നൊരാട്ടിടയാ
കാടുകേറി പോയൊരെന്നെ കൂടണച്ചാലും
(ചപല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts