മനസ്സ്
കാണാൻ ഒന്നു കാണാൻ
Manassu (Kaanaan Onnu Kaanaan)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസന്തോഷ് നിസ്വാർത്ഥ
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഗിരീഷ് പുത്തഞ്ചേരി ,ഷാജി പണിക്കർ ,റിജു അത്തോളി ,മനു ,ഷിജിൻ കുമാർ
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:51:50.

കാണാൻ മനസ്സു കൊതിച്ചു നിന്റെ
നാണം കണ്ണിലുദിച്ചു
എന്റെ താരക പൂമ്പുള്ളി പാവാട ചുറ്റിയ കുട്ടിക്കുറുമ്പുകാരീ
നീ മാനസജാലകവാതിൽ തുറന്നൊരു മോഹത്തിൻ പാട്ടുകാരീ
(കാണാൻ മനസ്സു…)

കണ്ണാടിക്കണ്ണെഴുറ്റ്ഝി കരിവളയും ചാന്തുമിട്ട്
മോഹപ്പെൺകിടാവേ നീയൊരുങ്ങിയില്ലേ
നീയെൻ നെഞ്ചാകെ പൂനിലാവായ് നിറഞ്ഞതല്ലേ
മാരിക്കാർ മായുന്നു മനസ്സു നിറയെ തെളിയുന്നു
മംഗല്യക്കാലമായ് മധുരമിതിലെ ഒഴുകുന്നു
തില്ലാന പാടാൻ വാ നല്ലോമലീണം താ
കിളിമകളേ കളമൊഴിയെ കുളിരിലെ കൂട്ടിലുറങ്ങാൻ വാ
(കാണാൻ മനസ്സു…)

മഞ്ഞാട മായ്ക്കുന്ന പുലരിപ്പൊൻവെയിൽ പോലെ
നീയെൻ മുന്നിൽ വന്ന ദേവതയല്ലേ
കാതിലാലോലം മൂളുന്നൊരീണവുമല്ലേ
വെള്ളാരം കല്ലുകൾ നിറയെ നിറയും പുഴയരികേ
കന്നാലി മേയുന്ന കതിരു കൊയ്ത വയലരികെ
കുഞ്ഞാറ്റപ്പെണ്ണേ വാ കുന്നോളം മോഹം വാ
കിളിമകളേ കളമൊഴിയെ കുളിരിലെ കൂട്ടിലുറങ്ങാൻ വാ
(കാണാൻ മനസ്സു…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts