കാണാതെ അകന്നു
വൺസ് ഇൻ ലൈഫ്
Kaanaathe Akannu (Onz In Life)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജിൻ ചന്തു
ഗാനരചനദീപ് ചന്ദ് ,ഷിനിത ,വിനിത
ഗായകര്‍വിജിൻ ചന്തു ,സര്‍വജിത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 08:59:15.

കാണാതെയാകുന്നു ചാരത്തു നിന്നെ സഖീ
കേൾക്കാതെയാകുന്നു ചാരത്തു നിന്നും വരും
അഴകേ.. അഴലായ് നീയറിയുന്നുവോ എൻ മനം
നിഴലായ് നിനവായ് നീ ചാരത്തു നിന്നെന്തേ മായുന്നു ഓമൽ സഖീ

പാടുന്നു ഞാൻ പാടുന്നു ഞാൻ നിൻ ആത്മ സംഗീതമായ്
തേടുന്നു ഞാൻ ഓരോരോ വാക്കിന്റെ മധുരമാം ഓർമകൾ
അഴകേ അഴകേ നീയെന്നെന്നും എൻ നെഞ്ചിലായ്
വിധി തൻ അഴലായ് ഇനി ദീപങ്ങളാകുന്നു നീയിന്നെൻ ഓമൽ സഖീ

ഈ സന്ധ്യകൾ മായുമ്പോഴും വിരഹാർദ്രമീ ഓർമ്മകൾ
വിരിയുന്നുവോ നിൻ ഇതളൂർന്നു വീഴുന്ന ചിറകാർന്നൊരീ സ്വപ്നമേ
മനസ്സേ മനസ്സേ ഇനി അകലുന്നൊരീ നൊമ്പരം
തിരികെ വരുമോ ഇന്നേകാന്തമാകുമ്പോളെന്നുള്ളിൽ നിൻ നൊമ്പരം

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts