പൊന്നും മിന്നും താലിയും
ഇശല്‍ പൂമഴ
Ponnum Minnum Thaliyum Malayumere (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍വിളയിൽ ഫസീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 05:53:52.

പൊന്നും മിന്നും താലിമാലകളേറേ ലഭിക്കാഞ്ഞാൽ
പെൺകുട്ടികളെ കെട്ടുകയില്ലീ കാലത്ത്
പുരുഷന്മാരേ ചന്തയിലെ വൻകാലിക്കച്ചവടം പോൽ
വിൽക്കുകയാണു പടച്ചോനേ ഈ ലോകത്ത്
(പൊന്നും മിന്നും…)

പത്തും ഇരുപത്തഞ്ചും അൻപതും ആഭരണം ചോദിക്കുന്നു
പത്രാസേറ്റം കൂട്ടാൻ ഇരുപതിനായിരം സ്ത്രീധനം വാങ്ങുന്നു
പട്ടയടിച്ചു നടക്കുന്നോർക്കും കെട്ടുമ്പോളിത് കിട്ടുന്നു
പണമുള്ളോരുടെ പെണ്മക്കൾ തൻ നിക്കാഹങ്ങനെ കഴിയുന്നു
എന്തൊരു കുലുമാല് ഇവിടമിലുള്ളൊരു മാമൂല്
അതിനാൽ പെണ്മക്കൾക്കിന്നൊരു തുണയില്ല
പാവപ്പെട്ടോർക്കൊരു ഗതിയില്ല

നിക്കാഹങ്ങു കഴിഞ്ഞാലൊരു പടി സൽക്കാരങ്ങളു പിന്നാലെ
നിത്യം വരവായ് പുതിയാപ്ലയും പരിവാരങ്ങളും മുന്നാലേ
നെയ്ച്ചോറും ബിരിയാണിയും കോഴിയും ഒരുക്കണമിന്നും ഒരു പോലെ
നമ്മുടെ നല്ലൊരു സമുദായത്തിലെ ആചാരങ്ങള് ഇതുപോലെ
എന്തൊരു കുലുമാല് ഇവിടമിലുള്ളൊരു മാമൂല്
അതിനാൽ പെണ്മക്കൾക്കിന്നൊരു തുണയില്ല
പാവപ്പെട്ടോർക്കൊരു ഗതിയില്ല

അന്നു മുതൽക്കീ കെട്ടിച്ചോരുടെ തലമുകളിൽ വൻ മാറാപ്പ്
അമ്മാൽ മോതിരം അപ്പക്കാഴ്ചയും അങ്ങനെ പലവിധ പൊല്ലാപ്പ്
ഒന്നു മുടങ്ങിപ്പോയാൽ പിന്നെ അമ്മായിയ്ക്കും മുറുമുറുപ്പ്
ഒപ്പം കൂടാൻ പുതിയാപ്പിളയും നാത്തൂന്മാരും ഭിന്നിപ്പ്
എന്തൊരു കുലുമാല് ഇവിടമിലുള്ളൊരു മാമൂല്
അതിനാൽ പെണ്മക്കൾക്കിന്നൊരു തുണയില്ല
പാവപ്പെട്ടോർക്കൊരു ഗതിയില്ല

പാവങ്ങൾക്കൊരു പെണ്ണു പിറന്നാൽ ജീവിതമെന്നതു കിട്ടൂല്ല
പൊന്നും സ്ത്രീധനം സ്വത്തു കൊടുത്തില്ലെങ്കിൽ പെണ്ണിനു പറ്റൂല്ല
പുരുഷന്മാരെ വിൽക്കലു നിർത്താൻ ആരും മുന്നിലു നിൽക്കൂല്ല
പൊന്നില്ലാത്തൊരു പെണ്ണിനെ കെട്ടാൻ നട്ടെല്ലുള്ളോരെത്തൂല്ല
എന്തൊരു കുലുമാല് ഇവിടമിലുള്ളൊരു മാമൂല്
അതിനാൽ പെണ്മക്കൾക്കിന്നൊരു തുണയില്ല
പാവപ്പെട്ടോർക്കൊരു ഗതിയില്ല
(പൊന്നും മിന്നും…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts