ഏഴംകുളത്തമ്മേ നിൻ തിരുവദനം
വരദായിനി (ഏഴംകുളം ദേവീഗീതങ്ങള്‍)
Ezhamkulathamme Nin Thiruvadanam (Varadaayini (Ezhamkulam Deveegeethangal))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ഉണ്ണികൃഷ്ണന്‍ നായര്‍
ഗാനരചനഹരീഷ് നായര്‍
ഗായകര്‍ജോസ് സാഗർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 23 2013 03:37:21.

ഏഴം കുളത്തമ്മേ നിൻ തിരുവദനം കണ്ടു തൊഴുന്നേൻ
ഹരിഹരപൂജിത ശ്രീഭദ്രേ എൻ ജന്മം സാർത്ഥകമാക്കേണം
രോഗനിവാരിണീ നീയെൻ ദേഹം നിർമ്മലമാക്കേണം
(ഏഴം കുളത്തമ്മേ….)

ദോഷങ്ങൾക്കു വിരാമം നൽകി മോക്ഷം അടിയനു നൽകി
വിശ്വസ്നേഹമുണർത്താനമ്മേ അണയാതുള്ളിൽ തെളിയൂ
സത്വഗുണങ്ങൾ നിറയ്ക്കൂ ഭക്തനിൽ പരമാനന്ദം പകരൂ
ആത്മാനന്ദം ചൊരിയൂ
(ഏഴം കുളത്തമ്മേ….)

വൈരത്തിൻ കനലെരിയും കലിയുഗ ജീവിതയാത്രക്കിടയിൽ
ഞാറപ്പഴമായ് ജ്ഞാനത്തിൻ കണം പൊഴിയൂ നറുമധുമഴയായ്
എല്ലാം ഇന്നു മറക്കാൻ നിന്നുടെ അപദാനങ്ങൾ പാടാം
അപദാനങ്ങൾ പാടാം
(ഏഴം കുളത്തമ്മേ….)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts