തൃക്കാർത്തിക പൊൻപുലരി
വരദായിനി (ഏഴംകുളം ദേവീഗീതങ്ങള്‍)
Thrukkaarthika Ponpulari (Varadaayini (Ezhamkulam Deveegeethangal))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ ഉണ്ണികൃഷ്ണന്‍ നായര്‍
ഗാനരചനഹരീഷ് നായര്‍
ഗായകര്‍ജോസ് സാഗർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2013 15:35:31.

തൃക്കാർത്തിക പൊൻപുലരി ഭക്തി തൻ മലരി
കാത്തിരുന്നാമോദം ഉത്സവ ലഹരി
നേർച്ച തൂക്കങ്ങൾ ഉയർന്നു വാനിൽ
തിരുമുറ്റത്തിനിയോരങ്കക്കളരി
തിരുമുറ്റത്തിനിയോരങ്കക്കളരി

വ്രതശുദ്ധി പുണ്യത്തിൻ നവദീപ്തി നിറയും
തവസിദ്ധി ചൈതന്യ ധാരയിലലിയാൻ
ചമയങ്ങളാടകൾ ആഭരണങ്ങളായ്
അമ്മയ്ക്കു തിരുമുന്നിൽ തൂക്കമർപ്പിക്കുന്നു

ദേവിയ്ക്കു ബലിയായ് കാഴ്ച പൊൻ പൊലിയായ്
വാളമ്പു മിന്നുംവായ്ത്താരി വാദ്യങ്ങളായ്
ഉല്പലസിദ്ധിയായ് സന്താനലബ്ധിയായ്
ഇഹജന്മപുണ്യ സമ്പൂർണ്ണമായി

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts