എന്റെ നെഞ്ചിലെ മോഹമല്ലേ നീ
ഇശല്‍ പൂമഴ
Ente Nenchile Mohamalle Nee (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍അനീസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:13:49.

എന്റെ നെഞ്ചിലെ മോഹമല്ലേ നീ
എന്നുമുള്ളിലെ സ്നേഹമല്ലേ നീ
മുഹബ്ബത്തിന്റെ മലർവാടി നീ
മോഹത്തിന്റെ നിറവാണു നീ
മധുരിക്കും തേനിശൽ നീ എന്റെ സുന്ദരീ
എന്നെന്നും ആനന്ദം പങ്കിടാം ഓമലേ കൂടെ പോരാമോ
(എന്റെ നെഞ്ചിലെ…)

ഒളി വിതറും പൊൻ കനവായ് ചിരി ചൊരിയും ചന്ദ്രികയായ്
സുരസുന്ദരി നീയെൻ ഖൽബിൽ തെളിയുന്നല്ലോ
നറുമലരിൻ ശോഭയുമായ് മനം കുളിരുംകളമൊഴിയായ്
ഇടനെഞ്ചിലീ താളം മേളം പകരുകയല്ലോ
മാരിവില്ലൊളി തൂകണ പെണ്ണേ മാനസത്തിലു നീയുണ്ട് മോളേ
പുളകമൊത്തിരി ചാർത്തുന്ന മുത്തേ കൊഞ്ചും മൈനേ
എന്നെന്നും സൗഭാഗ്യം കൂടുവാൻ കണ്മണീ അരികെലെത്താമോ
(എന്റെ നെഞ്ചിലെ…)

ഓത്തു പള്ളിയിൽ ഒത്തു പോയ കാലം ഖൽബിൽ കുളിർ മഴയായ്
പെയ്തിറങ്ങും നിമിഷങ്ങളേ കൂട്ടിന്നുള്ളൂ
തകിലു കൊട്ടും ഇടനെഞ്ചുമായ് തരുണി നിന്റെ സ്നേഹത്തിനായ്
തപസ്സിരിക്കും പൊൻ മലരേ നിനക്കായ് ഞാൻ
കാത്തിരിക്കാം കണ്മണി നിന്നെ ഈന്ത പൂക്കും മാമല നാട്ടിൽ
ഇശലു മൂളി ഇളം കിളി ഞാൻ പറന്നെത്തൂലേ
ആനന്ദപൂങ്കാറ്റിൽ ആടി രസിക്കാൻ പെണ്ണേ പോരൂലേ
(എന്റെ നെഞ്ചിലെ…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts