ഇന്നലെ പെയ്ത
വസുന്ധര മെഡിക്കൽ‌സ്
Innale Peytha (Vasundhara Medicals)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2012 06:43:02.

ഇന്നലെ പെയ്ത പൂമഴേ
നിന്റെ മുത്തിനാൽ മുറ്റം മൂടുമ്പോൾ..
പിന്നെയും കാറ്റിൻ കൈവിരൽ
അല്ലിമുല്ലയെ തൊട്ടു പാടുമ്പോൾ..
സ്നേഹലോലമാം നെഞ്ചിലെ
കുഞ്ഞുമൈനകൾ മൂളിപ്പാടുന്നു..
ഉള്ളിനുള്ളിലെ വാതിലിൻ
ചില്ലുപാളികൾ ആരോ ചാരുന്നു..
ഇന്നലെ നിറസന്ധ്യയിൻ
വിണ്ണില്‍ ശാരദേന്ദുവായ് പൂത്തു നീ.. ശാരദേ...
ശാരദേ ശാരദേ..

രാവേറെ പുലരുമ്പോൾ മാനത്തെ തിരി കത്തി
പൂവെട്ടം വീശുമ്പോൾ..
പൊന്നുരുളിയ്ക്കുള്ളിലെ മഞ്ചാടിക്കുരുവെണ്ണി
കണ്ണാരം പൊത്തുമ്പോൾ..
നറുചന്ദനമുണ്ടോ കുളിരഞ്ജനമുണ്ടോ
നെറുകിൽ തൊടുവാൻ മിഴി ചേര്‍ക്കാന്‍..
മോഹങ്ങൾ മെഴുകിയ തീരത്തെ
കുളിരിനു കൂട്ടാവാൻ കാറ്റേ വാ..

കണ്ണാടിപ്പുഴയോരം കൈതപ്പൂവിതളോരം
ഗന്ധർവൻ പാടുമ്പോൾ..
ഇല്ലിമുളം കാടിന്റെ ഈറൻ മുടി ചിക്കാനായ്
തൂമഞ്ഞും പെയ്യുമ്പോൾ..
ഇടനെഞ്ചിലെ മൗനം കുറുകുന്നതു കേൾക്കാം
ഹൃദയം വെറുതേ ശ്രുതിമീട്ടാം
ഓളങ്ങൾ തഴുകിയ തീരത്തെ
കുളിരിനു കൂട്ടാവാൻ കാറ്റേ വാ..
ഇന്നലെ നിറസന്ധ്യയിൻ വിണ്ണിന്‍
ശാരദേന്ദുവായ് പൂത്തു നീ.. ശാരദേ...
ശാരദേ ശാരദേ.. 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts