സംസാരത്തിരകളിൽ
നീരാജനം
Samsarathirakalil (Neerajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇടപ്പള്ളി അജിത്കുമാര്‍
ഗാനരചനടി പി വാസുദേവന്‍ നമ്പൂതിരി
ഗായകര്‍വി എസ് ബോബൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2022 11:59:32.
സംസാരത്തിരകളിലുഴലുവോര്‍ക്കാശ്രയം
കംസാരിവാഴും അനിലപ്പുരം
ഭൂസുര വാലക ഭക്തിയെ പാലിച്ച
വാസുദേവന്‍ വാഴും വാതാലയം
വാസുദേവന്‍ വാഴും വാതാലയം

കര്‍ണ്ണപിയൂഷമാം കര്‍ണ്ണാമൃതം നാവില്‍
മധുരമാം നാരായണീയം..
മെയ്യില്‍ രോമാഞ്ചമായി നാമജപം
എന്നും ഉയരുന്ന ഗുരുവായൂര്‍ പുണ്യപുരം
മോക്ഷം അരുളുന്ന ഗുരുവായൂര്‍ പുണ്യപുരം

ദ്വാപരയുഗത്തില്‍ ദ്വാരകയില്‍
ആരാധിച്ച കൃഷ്ണ ശിലാ വിഗ്രഹം
ഗുരുവും വായുവും ചേര്‍ന്നു പ്രതിഷ്ടിച്ച
ഭൂലോക വൈകുണ്ഡം പവനപുരം
ഭൂലോക വൈകുണ്ഡം പവനപുരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts