തൃപ്രയാറമ്പല
നീരാജനം
Thriprayarambala (Neerajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇടപ്പള്ളി അജിത്കുമാര്‍
ഗാനരചനടി പി വാസുദേവന്‍ നമ്പൂതിരി
ഗായകര്‍വി എസ് ബോബൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2022 11:57:58.
തൃപ്രയാർ അമ്പല ശ്രീകോവിൽ വലം വെയ്ക്കും
മനസ്സേ രാമനേ നീ കണ്ടുവോ
തിരുമുഖദർശനം കാത്തു നിന്നപ്പോൾ നീ
രാമായണ കഥ പാടിയോ..
ശാരിക പൈങ്കിളിയായി നീ മാറിയോ...

ശ്രീരാമ പാദുകം ശിരമതിൽ ചൂടിയ
ഭരതൻ വാഴും കൂടൽമാണിക്യത്തിൽ
ചെന്നുവോ കൂടും പിണികളെ നീക്കുവാൻ
താമരമാലയൊന്നു നീ ചാർത്തിയോ
ചെന്താമര മാലയൊന്നു നീ ചാർത്തിയോ..

പെരിയാറിൻ കൈവഴി തീരത്തു
ലക്ഷ്മണ പെരുമാളിൻ അമ്പലം നീ കണ്ടുവോ
പായമ്മൽ വാഴുന്ന ശത്രുഘ്ന പാദത്തിൽ
മിഴിനീരഭിഷേകമാക്കിയോ...
നാലമ്പല ദർശന പുണ്യം നീ നേടിയോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts