അരികെ വരൂ
ശിവപ്രസാദം
Arige Varu (Siva Prasadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍സിന്ധു പ്രേംകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:51:44.
അരികെ വരൂ വരൂ വെറുതെ ഇങ്ങനെ കരയുന്നതെന്തിനാണുണ്ണീ എത്തേണ്ടണ്ടത്തെത്തി നീയിപ്പോൾ നില്പത് ചൊവ്വല്ലൂർ നടയിലാണല്ലോ (2)

അലിവോലും തേവരോ ഇത്ര നാളും നിന്നെ കാത്തിരിപ്പായിരുന്നല്ലോ

ഇവിടെ വന്നെത്തിയാൽ ഏവരും തേവരുടെ അരുമ ക്കിടങ്ങളായ് മാറും (2)

തിരുജടയിൽ നിന്നും ഒഴുകുന്ന കാരുണ്യ തീർത്ഥത്തിൽ നമ്മളാറാടും അന്നേരം ദേവിയുമോടിയെത്തും പിന്നെ അലിവോടെ തഴുകിത്തലോടും

അരികെ വരൂ വരൂ വെറുതെ ഇങ്ങനെ കരയുന്നതെന്തിനാണുണ്ണീ

മൃത്യുജ്ഞയൻ്റെ ഈ തട്ടകത്തിൽ കാളസർപ്പത്തിനും വിഷമില്ലാ (2)

കാവലില്ലെങ്കിലും കയറൂരി വരുവതിന് കാലനും അനുവാദമില്ലാ തിരുമെയ്യിലാടിയ വിഭൂതിയിൽ വീണ്ടും മാറാത്ത രോഗങ്ങളില്ലാ

അരികെ വരൂ വരൂ വെറുതെ ഇങ്ങനെ കരയുന്നതെന്തിനാണുണ്ണീ

തൃക്കണ്ണിൽ മൂന്നാം തൃക്കണ്ണിലും കാണ്മതഗ്നിയല്ലാ കരുണയല്ലോ (2)

അഭിഷേക തീർത്ഥമായ് കൈക്കുമ്പിളിൽ വീണതവിടുത്തെ വാത്സല്യമല്ലോ കദനനങ്ങളേതും അകറ്റുവാൻ അമ്പാടിക്കണ്ണനും കൂടെയുണ്ടല്ലോ

അരികെ വരൂ വരൂ വെറുതെ ഇങ്ങനെ കരയുന്നതെന്തിനാണുണ്ണീ എത്തേണ്ടണ്ടത്തെത്തി നീയിപ്പോൾ നില്പത് ചൊവ്വല്ലൂർ നടയിലാണല്ലോ

അലിവോലും തേവരോ ഇത്ര നാളും നിന്നെ കാത്തിരിപ്പായിരുന്നല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts