ചാലാംപാടം
ഓടപ്പഴം പോലൊരു പെണ്ണു്
Chaalaampaadam (Odappazham Poloru Pennu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എസ് ബിഷോയ്
ഗാനരചനസുരേന്ദ്രൻ കണ്ണൂക്കാടൻ
ഗായകര്‍കലാഭവൻ മണി ,മനീഷ ,കെ എസ് ധനുഷ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 02 2012 05:39:20.

ചാലാംപാടം ഉഴുതു മറിക്കണം
പോകെടാ കാളേ മണിക്കാളേ
നാലാം കണ്ടത്തിൽ കട്ട മറിക്കണം
പോകെടാ കാളേ മണിക്കാളേ
പുഞ്ചവരമ്പത്ത് നോക്കി
നടക്കെടാ കാളേ മണിക്കാളേ
കൊഞ്ചി നടക്കാണ്ട് വേഗം
നടക്കെടാ കാളേ മണിക്കാളേ
(ചാലാം പാടം..)

മാനത്ത് വെള്ളിടി വെട്ടുമ്പം നെഞ്ചത്ത്
മാറ്റിടി വെട്ടി മണിക്കാളേ
കാലത്ത് കായണ വയറിന്റെ മൂളക്കം
കേട്ട് നടപ്പാ മണിക്കാളേ
പുഞ്ചവരമ്പത്ത് നോക്കി
നടക്കെടാ കാളേ മണിക്കാളേ
കൊഞ്ചി നടക്കാണ്ട് വേഗം
നടക്കെടാ കാളേ മണിക്കാളേ

ഉച്ചിയിൽ സൂര്യന്റെ കത്തല് കണ്ടപ്പം
കാലു കുഴയാതെ നീ കാളേ
പച്ചവെള്ളത്തിലു ഉള്ളം തണുപ്പിച്ച്
വെക്കം നടക്ക മണിക്കാളേ
പുഞ്ചവരമ്പത്തു നോക്കി
നടക്കെടാ കാളേ മണിക്കാളേ
കൊഞ്ചി നടക്കാണ്ട് വേഗം
നടക്കെടാ കാളേ മണിക്കാളേ

അന്തിയ്ക്കു കൂരയിൽ കാത്തിരിപ്പുണ്ടെന്റെ
കെട്ട്യോളും കുട്ട്യോളും പൊൻകാളേ
പൊന്തിപ്പറക്കണ് കതിരോലക്കൂരയ്ക്ക്
കാവലിരിക്കൂ മണിക്കാളേ
പുഞ്ചവരമ്പത്തു നോക്കി
നടക്കെടാ കാളേ മണിക്കാളേ
കൊഞ്ചി നടക്കാണ്ട് വേഗം
നടക്കെടാ കാളേ മണിക്കാളേ

ഊരത്തോം കാവിലു വേലകളി കാണാൻ
പോകെടാ കാളേ മണിക്കാളേ
ഊരില് മാളോര് വേലയ്ക്കു കൂടണ
കൂട്ടവും കാണാം മണിക്കാളേ
പുഞ്ചവരമ്പത്തു നോക്കി
നടക്കെടാ കാളേ മണിക്കാളേ
കൊഞ്ചി നടക്കാണ്ട് വേഗം
നടക്കെടാ കാളേ മണിക്കാളേ

മരം കൊട്ടി പാടുമ്പം മുടിയഴിച്ചാടണ
പെണ്ണിനെ കാണ് മണിക്കാളേ
കിണ്ടി കടിക കൊട്ടിക്കളിക്കുമ്പം
കൂടെ കളിക്ക മണിക്കാളേ
മരം കൊട്ടി പാടുമ്പം മുടിയഴിച്ചാടണ
തങ്കനെ കാണു മണിക്കാളേ
കിണ്ടി കടിക കൊട്ടിക്കളിക്കുമ്പം
കൂടെ കളിക്ക മണിക്കാളേ
പുഞ്ചവരമ്പത്തു നോക്കി
നടക്കെടാ കാളേ മണിക്കാളേ
കൊഞ്ചി നടക്കാണ്ട് വേഗം
നടക്കെടാ കാളേ മണിക്കാളേ
(ചാലാം പാടം..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts