ഒരു വാക്കു മിണ്ടാതെ
ഒരു വാക്കു മിണ്ടാതെ
Oru Vaakku Mindaathe (Oru Vaakku Mindaathe)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസജു എലൂർ
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2012 05:30:18.

ഒരു വാക്കു മിണ്ടാതെ പോയ് മറഞ്ഞോ
നിറകണ്ണുമായെന്റെ ചൈത്രസന്ധ്യേ
നീളുമീ ജീവിതയാത്രകളിൽ
ഓമനേ നിന്നെ ഞാൻ കാത്തിരിക്കാം
(ഒരു വാക്ക്…)

മധുരിക്കും ആയിരം ഓർമ്മകളാൽ
പ്രിയസഖീ എന്നിൽ നീ വിരുന്നൊരുക്കും
നാമന്നു മൂളിയ പല്ലവിയൊക്കെയും
സാഗരതീരം ഓർത്തുറങ്ങും
(ഒരു വാക്ക്…)

എഴുതാ കഥയിലെ നായിക പോൽ
ഇവിടെ നീ എൻ ജീവദാഹമാകും
ഇനിയൊരു ജന്മം ഉണ്ടാകുമെങ്കിൽ
അവിടെയും സ്വപ്നമായ് നീ വിടരും
(ഒരു വാക്ക്…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts