മിടുക്കിപ്പെണ്ണേ
നിഴലിനും സുഗന്ധം
Midukkipenne (Nizhalinum Sugandham)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലക്ഷ്മി ദേവി
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:35:56.

മിടുക്കിപ്പെണ്ണേ .. മിടുക്കിപ്പെണ്ണേ
മിടുക്കിപ്പെണ്ണേ നിൻ വരവു കണ്ടെന്റെ മനം വിറച്ചേ പോയ്
എന്റെ മനം വിറച്ചേ പോയ്..എന്റെ മനം വിറച്ചേ പോയ്
(മിടുക്കിപ്പെണ്ണേ…)

കറുത്ത മുന്തിരിപ്പഴത്തിനൊത്തൊരു മുഴുത്ത കണ്ണാണേ
വെളുത്ത മേനിയിൽ വിരലു തൊട്ടെന്നാൽ തുടുത്തു പോമെന്നേ(2)
മനത്തിനത്തറു പുരട്ടിയെത്തുന്ന തണുത്ത കാറ്റത്തും
കടക്കണ്ണിന്റെയാ മുന തറയ്ക്കുമ്പോൾ വിയർത്തു പോമെന്നേ
(മിടുക്കിപ്പെണ്ണേ…)

തുടുത്ത പട്ടിന്റെ തിളക്കം കണ്ടെന്റെ അകം മയങ്ങി പോയ്
അണിഞ്ഞ മാല തൻ മിനുക്കം കണ്ടെന്റെ മിഴിയും മഞ്ചിപ്പോയ് (2)
കനത്ത മൂളലിൽ പറയാൻ വന്നൊരു കഥ മറന്നേ പോയ്
അടുത്തു വന്നെന്തോ തിരക്കിയപ്പോഴെൻ സ്വരം നിലച്ചേ പോയ്
(മിടുക്കിപ്പെണ്ണേ…)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts